Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trolls

ധ്യാ​നും ക​രു​തി​യി​രു​ന്നോ, ഉ​ദ​യ​നി​ധി​ക്കു സം​ഭ​വി​ച്ച​തു ക​ണ്ടി​ല്ലേ?; പ​രി​ഹാ​സ​ത്തി​നു മ​റു​പ​ടി​യു​മാ​യി ന​ട​ൻ  

മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​മാ​യി ചേ​ർ​ത്ത് ന​ടി തൃ​ഷ​യെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ന് നേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ സ​ജീ​വ​മാ​കു​ന്നു.

വി​സി​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ വേ​ള​യി​ൽ വി​ജ​യ്‌​യെ​യും തൃ​ഷ​യെ​യും പ​രോ​ക്ഷ​മാ​യി ധ്യാ​ൻ പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​ദ​യ​നി​ധി അ​റ​സ്റ്റി​ലാ​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ, "അ​ടു​ത്ത​ത് ന​മ്മു​ടെ ധ്യാ​ൻ അ​ണ്ണ​നാ​ണോ?", "ധ്യാ​നും ഒ​രു കു​പ്പാ​യം ത​യ്പ്പി​ച്ചു വ​ച്ചോ" തു​ട​ങ്ങി​യ ക​മ​ന്റു​ക​ളു​മാ​യി ട്രോ​ള​ന്മാ​ർ രം​ഗ​ത്തി​റ​ങ്ങി.

മ​മ്മൂ​ട്ടി ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തി​യ 'അ​ണ്ണ​ൻ ത​മ്പി' സി​നി​മ​യി​ലെ മാ​പ്പ് ചോ​ദി​ക്കു​ന്ന കോ​മ​ഡി രം​ഗം എ​ഡി​റ്റ് ചെ​യ്ത് ചേ​ർ​ത്താ​ണ് പ്ര​ധാ​ന​മാ​യും ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഉ​ദ​യ​നി​ധി​യു​ടെ അ​റ​സ്റ്റ് വാ​ർ​ത്ത ക​ണ്ട് ഭ​യ​ന്ന് ധ്യാ​ൻ കൈ​കൂ​പ്പി വി​ജ​യ്‌​യോ​ട് മാ​പ്പ​പേ​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മീ​മു​ക​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

ഇ​തി​നി​ടെ, ത​നി​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ത​ന്നെ നേ​രി​ട്ടെ​ത്തി​യ​ത് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

"ഹ ​ഹ ഹ, ​അ​ണ്ണ​നും അ​ണ്ണി​യും യെ​ൻ ഉ​യി​ർ ഡാ" ​എ​ന്നാ​യി​രു​ന്നു ധ്യാ​നി​ന്റെ ര​സ​ക​ര​മാ​യ ക​മ​ന്റ്. ധ്യാ​നി​ന്‍റെ ഈ ​ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള മ​റു​പ​ടി ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up